Connect with us

Kerala

കൃഷ്ണപ്പിള്ള സ്മാരകം തീവെപ്പ് കേസ്; പി സാബുവിനെ സിപിഎം തിരിച്ചെടുത്തു

എന്നാല്‍ ലതിഷിനെ തിരിച്ചേടുക്കേണ്ടെന്നാണ് സിപിഎം നിലപാട്

Published

|

Last Updated

ആലപ്പുഴ  | കൃഷ്ണപിള്ള സ്മാരകം തീവെപ്പു കേസിലെ രണ്ടാം പ്രതി പി സാബുവിനെ സിപിഎം തിരിച്ചെടുത്തു. തെളിവില്ലെന്ന് കണ്ട് കോടതി കേസിലെ അഞ്ച് പ്രതികളെയും വെറുതെ വിട്ടിരുന്നു. പിന്നാലെ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

കേസിലെ ഒന്നാം പ്രതി ലതീഷ് ചന്ദ്രനും പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലതിഷിനെ തിരിച്ചേടുക്കേണ്ടെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി നടത്തിയ അന്വേഷണത്തിലും രണ്ടാം പ്രതി സാബു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്നും അതുകൊണ്ടാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നുമാണ് സിപിഎം നിലപാട്

2013 ഒക്ടോബര്‍ 30 നാണ് കൃഷ്ണപിള്ള സ്മാരകം തീയിട്ട് നശിപ്പിച്ചത്. വിചാരണക്ക് ശേഷം 2020 ജൂലൈ 30ന് തെളിവില്ലെന്ന് കണ്ട് കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

 

---- facebook comment plugin here -----

Latest