Connect with us

From the print

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് 1,501 അംഗ സ്വാഗതസംഘം

കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പ്രഖ്യാപനം നടത്തി

Published

|

Last Updated

കോഴിക്കോട് | സെപ്തംബർ അഞ്ചിന് കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപവത്കരണ കൺവെൻഷൻ പ്രൗഢമായി. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന പരിപാടിയിൽ സാദാത്തുക്കളുടെയും പണ്ഡിതരുടെയും ഉമറാക്കളുടെയും സാന്നിധ്യത്തിൽ 1,501 അംഗ സ്വാഗത സംഘം കമ്മിറ്റി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ പ്രതിനിധികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സംബന്ധിക്കുന്ന സമ്മേളന ചടങ്ങുകൾക്ക് കൺവെൻഷൻ രൂപം നൽകി.
മർകസ് പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം ഉസ്താദ് സന്ദേശപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പദ്ധതി അവതരിപ്പിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു.
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്്രി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, മജീദ് കക്കാട്, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് അബ്ദുർറഹ്്മാൻ ബാഫഖി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുർത്തള ശിഹാബ് സഖാഫി തിരൂർക്കാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി, പുന്നോറത്ത് അമ്മദ് ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, വയനാട് ജില്ലകളിലെ സമസ്ത, കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം നേതാക്കൾ, മർകസ് കമ്മിറ്റി അംഗങ്ങൾ, ജാമിഅ മർകസ് മുദർരിസുമാർ, പണ്ഡിതർ, സാദാത്തുക്കൾ, ഉമറാക്കൾ, വളണ്ടിയർമാർ സംബന്ധിച്ചു.

Content Highlights: A 1501-member reception committee was announced by Kanthapuram AP Aboubacker Musliyar for the International Milad Conference scheduled for September 5 in Kozhikode. The convention was held during the Markaz Kamil Ijtima with prominent scholars and leaders. C Muhammad Fayzi inaugurated the event.

---- facebook comment plugin here -----

Latest