Connect with us

Kerala

കോഴിക്കോട് ലഹരി മരുന്ന് വേട്ട; 25 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

അഷ്‌റഫിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് നഗരത്തില്‍ ലഹരി മരുന്ന് വേട്ട. 163 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി അഷ്‌റഫ് ആണ് പിടിയിലായത്. 25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്. അഷ്‌റഫിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. എക്‌സൈസിന് രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ഒരാഴ്ചയായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ബെംഗളുരുവില്‍ നിന്ന് സ്ഥിരമായി എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അഷ്‌റഫ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വില്‍പ്പന നടത്തുക എന്നതായിരുന്നു അഷ്‌റഫിന്റെ ലക്ഷ്യം.

 

 

 

---- facebook comment plugin here -----

Latest