Connect with us

കൂടത്തായി കൂട്ടക്കൊലക്കേസില്‍ ദേശീയ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് പുറത്ത്. മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റെയോ വിഷത്തിന്റെയോ അംശമില്ലെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയയുടെ ആദ്യ ഭാര്യ സിലിയിലുള്ള മകള്‍ രണ്ട് വയസ്സുളള ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ സാമ്പിളുകളിലെ രാസ പരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
റോയി തോമസ്, സിലി എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest