Connect with us

Kerala

പകര്‍ച്ചവ്യാധി പ്രതിരോധം; സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ

ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും

Published

|

Last Updated

തിരുവനന്തപുരം |  പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി  സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. ഇന്ന് സ്‌കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും.
അതേ സമയം, കോഴിക്കോട്ടെ നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. നിപ ബാധിതനായ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസം പിന്നിട്ടു. യുവാവിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സംസ്ഥാനത്ത് ഷിഗല്ല അടക്കം പകര്‍ച്ച വ്യാധികള്‍ കൂടുന്നതിനാല്‍ ഏകോപിത പ്രതിരോധ പ്രവര്‍ത്തനത്തിനാണ് ഇന്ന് തുടക്കമാകുക. .ഇന്നലെയും സംസ്ഥാനത്ത് 19 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു.എബോള രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന സ്ത്രീ നിരീക്ഷണത്തില്‍ തുടരുന്നു. പുനയിലെ നാഷണല്‍ ലാബിലേക്ക് അയച്ച പരിശോധന ഫലം വന്നിട്ടില്ല.

Content Highlights: Kerala begins a three-day dry day campaign across schools, offices, and households to curb epidemic outbreaks. The health department remains on high alert as a Nipah patient in Kozhikode continues to be critical. Meanwhile, 19 new Shigella cases were reported, and a suspected Ebola case is under surveillance in Kottayam.

Latest