Connect with us

wild elephant

ജനവാസ കേന്ദ്രത്തില്‍ കാട്ടാന പ്രസവിച്ചു

കൂട്ടത്തില്‍ കൊമ്പനടക്കം പത്തോളം ആനകളുണ്ട്.

Published

|

Last Updated

കണ്ണൂര്‍ | കോളയാട് പെരുവ പാറക്കുണ്ട് കോളനിയിലെ കൃഷിയിടത്തില്‍ കാട്ടാന പ്രസവിച്ചു. പാറക്കുണ്ടിലെ ടി ജയന്റെ കൃഷിസ്ഥലത്താണ് ആന പ്രസവിച്ചത്. ഇവിടെ കാട്ടാനകള്‍ കാവല്‍ നില്‍ക്കുകയാണ്.

രാത്രി കാട്ടാനകളുടെ ചിന്നംവിളികേട്ട് ജയന്‍ നോക്കിയപ്പോഴാണ് കവുങ്ങിന്‍തോട്ടത്തില്‍ കാട്ടാനകളെ കണ്ടത്. ആനകള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് മാറി. കൂട്ടത്തില്‍ കൊമ്പനടക്കം പത്തോളം ആനകളുണ്ട്. വനപാലകരെത്തിയതോടെ ആനകള്‍ കൃഷിയിടത്തില്‍നിന്ന് അല്പം മാറി നിലയുറപ്പിച്ചിരിക്കുകയാണ്.

നിടുംപൊയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ജയന്റെ പറമ്പിലെ കവുങ്ങുകള്‍ ആനകള്‍ നശിപ്പിച്ചു.
ആനക്കുട്ടിക്ക് നടക്കാന്‍ കഴിയുന്നതുവരെ ആനകള്‍ ഇവിടെ തമ്പടിക്കുമെന്നാണു വനം വകുപ്പ് പറയുന്നത്.

Latest