Connect with us

karuvannur bank scam

കരുവന്നൂര്‍ കള്ളപ്പണ കേസ്: അരവിന്ദാക്ഷനും ജില്‍സിനും വിചാരണ കോടതി ജാമ്യം നിഷേധിച്ചു

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ഇ ഡിയുടെ വാദം

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനും വിചാരണ കോടതി ജാമ്യം നിഷേധിച്ചു.

എറണാകുളം പി എം എല്‍ എ കോടതിയുടെതാണ് വിധി. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ഇ ഡിയുടെ വാദം. കേസില്‍ മൂന്നാം പ്രതിയായ പി ആര്‍ അരവിന്ദാക്ഷന്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടല്‍ ബിസിനസ് നടന്ന കാലത്തേതാണെന്നും അരവിന്ദാക്ഷന്‍ കോടതിയെ അറിയിച്ചു.

മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. സെപ്റ്റംബര്‍ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

 

Latest