Connect with us

Kozhikode

ജാമിഅ മദീനത്തുന്നൂര്‍ ഹിസ്റ്ററി ഫെസ്റ്റിവല്‍; വളപട്ടണം ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു

കുന്നത്ത് പള്ളി, കക്കുളങ്ങര പള്ളി, പൊക്കിലകത്ത് പള്ളി, കുളങ്ങര പള്ളി, ജുമുഅത്ത് പള്ളി, മുന്തിരി തെക്യാവ് തുടങ്ങിയ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

Published

|

Last Updated

പുനൂര്‍ | ജാമിഅ മദീനത്തുന്നൂര്‍ അഹ്ദല്‍ സാദാത്ത് ചെയറിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ഹിസ്റ്ററി ഫെസ്റ്റിവലിന്റെ ഭാഗമായി വളപട്ടണത്ത് ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. കുന്നത്ത് പള്ളി, കക്കുളങ്ങര പള്ളി, പൊക്കിലകത്ത് പള്ളി, കുളങ്ങര പള്ളി, ജുമുഅത്ത് പള്ളി, മുന്തിരി തെക്യാവ് തുടങ്ങിയ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

ഡോ. വസീം നാസര്‍ (ഐ ബി ടി ബുക്‌സ്, മലേഷ്യ), സിറാജ് റഹ്മാന്‍ നൂറാനി (പ്രൊജക്ട് ഹെഡ്, ഐ പി ബി ബുക്‌സ്) നേതൃത്വം നല്‍കി.

പുനൂര്‍ ജാമിഅ മദീനത്തുന്നൂര്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡിപാര്‍ട്ട്‌മെന്റിന് കീഴിലാണ് ചെയര്‍ പ്രവര്‍ത്തിക്കുന്നത്. സയ്യിദ് കുടുംബങ്ങളുടെ ചരിത്രം, സേവനം, സംഭാവനകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ഫെസ്റ്റിവലില്‍ ഹിസ്റ്റോഗ്രാം കോണ്‍ക്ലേവ്, അക്കാദമിക് വര്‍ക്ക് ഷോപ്പ്, സാദാത്ത് ആര്‍ക്കൈവ്, ചാറ്റ് വിത്ത് സ്‌കോളേഴ്‌സ്, ഇന്റേണ്‍ഷിപ്പ് എന്നിവയാണ് സംഘടിപ്പിക്കുന്നത്.

 

Latest