Kerala
ഇന്ന് 9 ജില്ലകളിലും നാളെ നാല് ജില്ലകളിലും വേനല്‍ മഴയെത്തുമെന്ന് പ്രവചനം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്
തിരുവനന്തപുരം | വേനല്‍ ചൂടില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നതിനിടെ ഇന്ന് 9 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്കമാക്കുന്നത്. അതേ സമയം നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. 9ന് കേരളത്തില്‍ എല്ലായിത്തും 10ന് എറണാംകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും മഴ ലഭിക്കും.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി മുതല്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം