Connect with us

Kerala

മറവിയുണ്ടോ; ഫീസൂരാതിരിക്കാൻ കെ എസ് ഇ ബിയുമായി ഫോൺ നമ്പർ ബന്ധിപ്പിക്കാം

വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സ മുന്നറിയിപ്പുകൾ തുടങ്ങിയവ എസ് എം എസായി ലഭിക്കും

Published

|

Last Updated

തിരുവനന്തപുരം | യഥാസമയം വൈദ്യുതി ബില്ലടക്കാൻ മറന്നുപോകുന്നവർക്ക് സഹായമായി കെ എസ് ഇ ബിയുടെ സംവിധാനം. കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ പോലും സാധ്യതയുള്ള സാഹചര്യത്തിലാണ് കെ എസ് ഇ ബിയുടെ സൌക്യരം പ്രയോജനപ്രദമാകുന്നത്.
ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്.
കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർക്കുന്നവർക്കാണ് സൌകര്യം. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും.
https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കൈയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.