Kerala
ക്ഷണിച്ചുവരുത്തിയത്; സര്‍വകക്ഷി യോഗത്തിലും അക്രമത്തെ ന്യായീകരിച്ച് ലത്തീന്‍ സഭ
കാര്യങ്ങള്‍ അന്വേഷിക്കാന്‍ സ്‌റ്റേഷനില്‍ എത്തിയവരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന്റെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത്.
തിരുവനന്തപുരം | സര്‍വകക്ഷി യോഗത്തിലും അക്രമത്തെ ന്യായീകരിച്ച് ലത്തീന്‍ സഭ. വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഭവങ്ങള്‍ പോലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന് ഫാദര്‍ യൂജിന്‍ പെരേര യോഗത്തില്‍ പറഞ്ഞു.
കാര്യങ്ങള്‍ അന്വേഷിക്കാന്‍ സ്‌റ്റേഷനില്‍ എത്തിയവരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന്റെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത്.
സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയും അഭിപ്രായ പ്രകടനങ്ങളുമുണ്ടായെങ്കിലും ഫലമെന്താണെന്ന് അറിയില്ലെന്നും യൂജിന്‍ പെരേര പ്രതികരിച്ചു.