Connect with us

International

യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കായലില്‍ മരിച്ച നിലയില്‍

സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ ഭാട്ടിയയെ ഡിസംബര്‍ 14ന് രാത്രിയാണ് കാണാതായത്.

Published

|

Last Updated

ലണ്ടന്‍| ലണ്ടനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരാഷ്മാന്‍ സിങ് ഭാട്ടിയ(23)യാണ് മരിച്ചത്. ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫ് പ്രദേശത്തെ കായലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ ഭാട്ടിയയെ ഡിസംബര്‍ 14ന് രാത്രിയാണ് കാണാതായത്. ലോഫ്ബറോ സര്‍വകലാശാലയില്‍ ഡിജിറ്റല്‍ ഫിനാന്‍സില്‍ എംഎസ്സി പഠിക്കുകയായിരുന്നു ഭാട്ടിയ.

ഭാട്ടിയക്കായി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ല. എന്നാല്‍ അക്കാര്യം ഉറപ്പിക്കാന്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് ജെയിംസ് കോണ്‍വേ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest