Connect with us

ukrain- russia issue

പൗരന്മാരും വിദ്യാര്‍ഥികളും ഉടനെ യുക്രൈന്‍ വിടണമെന്ന് ഇന്ത്യ

കിട്ടുന്ന വാണിജ്യ, ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇന്ത്യയിലെത്തണമെന്ന് എംബസി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | സംഘര്‍ഷഭരിതമായ യുക്രൈനില്‍ നിന്ന് പൗരന്മാരും വിദ്യാര്‍ഥികളും താത്കാലികമായി തിരിച്ചുപോരണമെന്ന് ഇന്ത്യ. യുക്രൈനില്‍ തങ്ങുക അനിവാര്യമല്ലെങ്കില്‍ തിരികെ പോരണമെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്. കിട്ടുന്ന വാണിജ്യ, ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇന്ത്യയിലെത്തണമെന്ന് എംബസി അറിയിച്ചു.

വിമതരും യുക്രൈന്‍ സൈന്യവും ഏറ്റുമുട്ടല്‍ തുടരുന്നതാണ് നിലവിലെ സ്ഥിതിഗതിയെങ്കിലും ഏത് നിമിഷവും റഷ്യ ആക്രമിക്കുമെന്ന ഭീഷണിയുണ്ട്. വിദ്യാര്‍ഥികള്‍ എത്രയും വേഗം യുക്രൈന്‍ വിടണമെന്ന് നേരത്തേയും ഇന്ത്യ അറിയിച്ചിരുന്നു. യുക്രൈനില്‍ ആശങ്ക വര്‍ധിക്കുകയും അനിശ്ചിതാവസ്ഥ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ എംബസിയുടെ പുതിയ നിര്‍ദേശം.

യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും സഹായം ലഭിക്കുന്ന കണ്‍ട്രോള്‍ റൂം വിദേശകാര്യ മന്ത്രാലയം ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ചാര്‍ട്ടര്‍ വിമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് തങ്ങളുടെ കരാറുകാരെ വിദ്യാര്‍ഥികള്‍ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു. പ്രധാനമായും മെഡിക്കല്‍ കോഴ്‌സുകളില്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനിലുണ്ട്.