Connect with us

Kozhikode

മാനസ് സെന്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം

കവിയും സാമൂഹിക പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കീഴരിയൂര്‍ പതാകയുയര്‍ത്തി.

Published

|

Last Updated

കോഴിക്കോട് | തലക്കുളത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ടാംടണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്ററിലെ അന്തേവാസികളും ജീവനക്കാരും ഒത്തുചേര്‍ന്ന് 77-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. അത്തോളി ജി വി എച്ച് എസ് എസ് സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, അധ്യാപകര്‍, അഫാസ് വെല്‍നസ് ആന്‍ഡ് ലേണിംഗ് എന്‍ഹാസ്മെന്റ് സെന്ററിലെ പ്രിന്‍സിപ്പല്‍, ട്രെയിനികള്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായി. കവിയും സാമൂഹിക പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കീഴരിയൂര്‍ പതാകയുയര്‍ത്തി.

നാം അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യ സന്തോഷങ്ങള്‍ കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നുയരുന്ന അപസ്വരങ്ങളെ അതിജീവിക്കുന്നതിനും നമുക്ക് കഴിയേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ കീഴരിയൂര്‍ പറഞ്ഞു. അശരണരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുന്ന ഇത്തരം സുമനസുകളുടെ ഒത്തുചേരല്‍ ഏറെ സന്തോഷമുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അഷ്റഫ് ചേലാട്ട്, മാനേജര്‍ പി ടി മൊയ്തീന്‍ കോയ, മാനേജിംഗ് കമ്മിറ്റി അംഗം പി ഐ അജയന്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ടി സുഹാസ്, സ്റ്റാഫ് നഴ്സ് മുഹമ്മദ് അക്ബര്‍, അധ്യാപകരായ നിദ്ദ ജയന്‍, ടി ബിജേഷ്, ജയവല്ലി, അഫ്ന പ്രസംഗിച്ചു.

കലാ-കായിക മത്സര പരിപാടികളില്‍ സുജിത്ത് ദേവ്, ജയരാജന്‍, റയീസ്, മോഹനന്‍, മെഹജബിന്‍, അസ്ഹര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.