Connect with us

Kerala

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 40,000ത്തോട് അടുക്കുന്നു

ഇന്ന് സ്വര്‍ണവില പവന് 200 രൂപയുടെ വര്‍ധനവ്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 200 രൂപയുടെ വര്‍ധനവ്. ബുധനാഴ്ച പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 4975 രൂപയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4115 രൂപയാണ് വിപണി വില. വെള്ളിയുടെ വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിലയില്‍ ഒരു രൂപയാണ് വര്‍ധന. വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

 

---- facebook comment plugin here -----

Latest