Connect with us

Ongoing News

മിന്നും ജയവുമായി ഹൈദരാബാദ്; ഈസ്റ്റ് ബംഗാളിനെ തകര്‍ത്തുവിട്ടത് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്

Published

|

Last Updated

ഗോവ | ഐ എസ് എലില്‍ ഹൈദരാബാദ് എഫ് സിക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെയാണ് ഹൈദരാബാദ് തകര്‍ത്തുവിട്ടത്. ബാര്‍തലോമ്യു ഓഗ്ബച്ചെയുടെ ഹാട്രിക്ക് ആയിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. അനികേത് ജാദവിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

21 ാം മിനുട്ടിലായിരുന്നു ഹൈദരാബാദിന്റെ ആദ്യ ഗോള്‍. ഓഗ്ബച്ചെയാണ് സ്‌കോറിംഗ് തുടങ്ങിവച്ചത്. 44 ാം മിനുട്ടില്‍ ഓഗ്ബച്ചെ വീണ്ടും വെടി പൊട്ടിച്ചു (2-0). ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അനികേത് ജാദവും ഗോള്‍ നേടി (3-0). 74 ാം മിനുട്ടില്‍ ഓഗ്ബച്ചെയുടെ ഹാട്രിക്ക് ഗോള്‍ പിറന്നു. കളി അവസാനിക്കാനിരിക്കെ ഈസ്റ്റ് ബംഗാളിന് പെനാല്‍ട്ടി ലഭിച്ചെങ്കിലും കിക്കെടുത്ത ഫ്രാഞ്ചോ പ്രസിനു പിഴച്ചു.

ജയത്തോടെ ഹൈദരാബാദിന് 12 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റായി. 11 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിനും 20 പോയിന്റാണ്. ഗോള്‍ വ്യത്യാസമാണ് ഹൈദരാബാദിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.