Kerala
നെടുമങ്ങാട് ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം | നെടുമങ്ങാട് കുര്യാത്തിയില്‍ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു. തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയില്‍ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്ന ജലജാ കുമാരി (53)യാണ് ദാരുണമായി മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഭര്‍ത്താവ് രാജേന്ദ്രനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍ പെടുകയായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ വീതി കുറഞ്ഞ റോഡിലൂടെ വന്ന ടിപ്പറിന് കടന്നുപോകാന്‍ സൗകര്യമൊരുക്കി ഇരുചക്ര വാഹനം റോഡിന്റെ വശത്തേക്ക് ഇറക്കി. ഇതിനിടെ വാഹനം പാളുകയും ടിപ്പറിനടിയിലേക്ക് ജലജാ കുമാരി തെറിച്ച് വീഴുകയുമായിരുന്നു. ടിപ്പറിന്റെ ടയര്‍ കയറിയിറങ്ങി ജലജാ കുമാരി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവസ്ഥലത്ത് തളര്‍ന്നുവീണ ഭര്‍ത്താവ് രാജേന്ദ്രനെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.