Connect with us

National

കനത്ത പുകമഞ്ഞ്;ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ബാവന, നരേല, രോഹിണി, ആര്‍.കെ പുരം, ദ്വാരകനരേല, ഒഖ്‌ലനരേല എന്നീ സ്ഥലങ്ങളില്‍ വായുഗുണനിലവാര സൂചിക 400ന് മുകളിലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ഇന്ന് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ പലയിടങ്ങളിലും കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ മഴ ലഭിച്ചതോടെ മെച്ചപ്പെട്ടിരുന്നു. ദീപാവലി ദിനത്തില്‍ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു.

എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ പടക്കംപൊട്ടിച്ചതോടെ വീണ്ടും വായുഗുണനിലവാരം മോശമായി. ബാവന, നരേല, രോഹിണി, ആര്‍.കെ പുരം, ദ്വാരകനരേല, ഒഖ്‌ലനരേല എന്നീ സ്ഥലങ്ങളില്‍ വായുഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായുഗുണനിലവാര സൂചിക 400നു മുകളില്‍ കടക്കുന്നതോടെ ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലെത്തിയതായുമാണ് കണക്കാക്കുന്നത്.