Connect with us

National

വിദ്വേഷ പ്രസംഗം; ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണ്ണാടകയില്‍ കലാപമുണ്ടാവുമെന്ന് അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞിരുന്നു.

Published

|

Last Updated

ബെംഗളുരു| കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. വിദ്വേഷപ്രചാരണം നടത്തി, പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സര്‍ജേവാല, ഡി കെ ശിവകുമാര്‍, ഡോ.പരമേശ്വര്‍ എന്നിവര്‍ ബെംഗളുരു ഹൈഗ്രൗണ്ട് പൊലീസില്‍ പരാതി നല്‍കിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണ്ണാടകയില്‍ കലാപമുണ്ടാവുമെന്ന് അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞിരുന്നു. ബെളഗാവിലെ തെര്‍ദലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.

 

 

---- facebook comment plugin here -----

Latest