Connect with us

hajj 2022

ഹജ്ജ്: കിസ്‌വയുടെ നിർമ്മാണം പൂർത്തിയായി

ഉമ്മുൽ ജൂദിലെ കിസ്‌വ നിർമ്മാണ ഫാക്ടറിയിലാണ് കറുത്ത പട്ടു തുണിയില്‍ സ്വര്‍ണനൂലുകള്‍ ഉപയോഗിച്ച് നെയ്തെടുക്കുന്ന കിസ്‌വ നിർമ്മിക്കുന്നത്.

Published

|

Last Updated

മക്ക | ഈ വർഷത്തെ ഹജ്ജ് വേളയിൽ കഅബാലയത്തെ അണിയിക്കാനുള്ള കിസ്‌വയുടെ നിർമ്മാണം പൂർത്തിയായതായി ഹറം ഇമാമും ഇരുഹറം കാര്യാലയ മേധാവിയുമായ ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് അറിയിച്ചു. ഉമ്മുൽ ജൂദിലെ കിസ്‌വ നിർമ്മാണ ഫാക്ടറിയിലാണ് കറുത്ത പട്ടു തുണിയില്‍ സ്വര്‍ണനൂലുകള്‍ ഉപയോഗിച്ച് നെയ്തെടുക്കുന്ന കിസ്‌വ നിർമ്മിക്കുന്നത്.

1960ല്‍ അന്നത്തെ സഊദി ഭരണാധികാരിയായിരുന്ന അബ്ദുൽ അസീസ് രാജാവാണ് രാജ്യത്ത് കിസ്‌വ നിർമ്മാണ ഫാക്ടറിക്ക് തുടക്കം കുറിച്ചത്. കിസ്‌വ ഫാക്ട്റി സ്ഥാപിക്കുന്നതു വരെ അയൽ രാജ്യമായ ഈജിപ്തില്‍ നിന്നായിരുന്നു ഹജ്ജ് തീര്‍ഥാടന കാലത്ത് വലിയ ഘോഷയാത്രയായി കിസ്‌വ മക്കയിലേക്ക് കൊണ്ടു വന്നിരുന്നത്.

ഖലീലുല്ലാഹി ഇബ്രാഹിം നബി(അ)യും ഇസ്മാഈല്‍ നബിയും വിശുദ്ധ കഅബ പുനഃർ നിര്‍മാണം പൂർത്തിയാക്കിയ ശേഷം ഇസ്മാഈൽ നബി (അ)മാണ് കഅബയെ ആദ്യ മായി കിസ് വ അണിയിച്ചത്.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഇരുഹറമുകളോടുമുള്ള പ്രത്യേക താൽപ്പര്യത്തിൽ അൽസുദൈസ് സന്തോഷം പ്രകടിപ്പിച്ചു.

---- facebook comment plugin here -----

Latest