Connect with us

shot dead

എടവണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍

എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

മലപ്പുറം | എടവണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍.
ശരീരത്തില്‍ നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലക്ക് പിന്നില്‍ അടിയേറ്റ പരിക്കും കണ്ടെത്തി.

എടവണ്ണ സ്വദേശിയായ റിദാന്‍ ബാസിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എടവണ്ണയില്‍ നിന്നു കഴിഞ്ഞ ദിവസം റിദാന്‍ ബാസിലിനെ കാണാതായിരുന്നു. എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
ലഹരി മരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. യുവാവിനെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. നിലമ്പൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ എടവണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ സ്റ്റേഷനുകളിലെ സിഐമാരും പൊലീസുകാരും സ്ഥലത്തെത്തി. പ്രദേശത്ത് വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.

 

Latest