Connect with us

govt& governor conflict

ഗവര്‍ണര്‍ വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം: മന്ത്രി പി രാജീവ്

രാജീവിന്റെ വിമര്‍ശനം ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ

Published

|

Last Updated

കൊച്ചി |  സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ കടുത്ത വിമര്‍ശനവുമായി മന്ത്രി പി രാജീവ്. വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് രാജീവ് ഓര്‍മിപ്പിച്ചു.ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്.സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാന്‍സലര്‍ക്കുള്ളൂവെന്നും പി രാജീവ് പറഞ്ഞു.

ഇന്ന് രാവിലെ 11. 45നാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയിരിക്കുന്നത്. ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് വാര്‍ത്താസമ്മേളനമെന്നാണ് വിവരം.
മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാര്‍ത്ത സമ്മേളനം എന്നാണ് രാജ്ഭവന്റെ തന്നെ ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്.

 

Latest