Connect with us

Kerala

ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചര്‍ച്ചവേണ്ടെന്നും ഗവര്‍ണ്ണര്‍

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടാണ് ഗവര്‍ണറുടെ പ്രതികരണത്തില്‍ നിന്നു വ്യക്തമാവുന്നത്

Published

|

Last Updated

തിരുവനന്തപുരം | ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചര്‍ച്ചവേണ്ടെന്നും ഗവര്‍ണ്ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു.അമ്മയെ നമ്മള്‍ ചര്‍ച്ചാവിഷയം ആക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടാണ് ഗവര്‍ണറുടെ പ്രതികരണത്തില്‍ നിന്നു വ്യക്തമാവുന്നത്. സി പി ഐയുടെ പ്രതിഷേധത്തില്‍ ഭാരത് മാതാകി ജയ് വിളിച്ചതിനേയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ഭാരത് മാതാവിനെ ഇതുവരെ ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ജയ് വിളിക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരിഹാസം.

രാജ്ഭവനിലെ കാവിക്കൊടി ഏന്തിയ ഭാരത മാതാവിന്റെ ചിത്രം ചര്‍ച്ചയാക്കിയ സി പി ഐ, ദേശീയ പതാക ഉയര്‍ത്തി ഭാരത് മാതാ കി ജയ് വിളിച്ച് വൃക്ഷത്തൈ നട്ടിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള സി പി ഐ നേതാക്കളാണ് ഭാരത് മാതാകി ജയ് വിളിച്ചത്.

---- facebook comment plugin here -----

Latest