കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ ക്രിമിനല്‍ എന്ന് അധിക്ഷേപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം അക്കാഡമിക് സമൂഹങ്ങളില്‍ അമ്പരപ്പുളവാക്കി.
ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്‌തെന്നും പാര്‍ട്ടി കേഡറിനെ പോലെ പെരുമാറുന്ന വൈസ് ചാന്‍സിലര്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയതായും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞു. 2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ ക്രമിനല്‍ എന്ന് വിളിച്ചത്. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വീഡിയോ കാണാം







