Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു; പവന് 40,000 പിന്നിട്ടു

റഷ്യ - യുക്രൈന്‍ യുദ്ധം തുടരുന്നതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം

Published

|

Last Updated

കൊച്ചി  |സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് തുടരുന്നു. സ്വര്‍ണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയര്‍ന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

രൂപ കൂടുതല്‍ ദുര്‍ബലമായി 76.99ലേക്ക് എത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്. റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം

---- facebook comment plugin here -----

Latest