Connect with us

Business

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 43440 രൂപയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില വര്‍ധിച്ചു. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 43440 രൂപയാണ്.

രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5430 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4503 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ വെള്ളി വില ഒരു രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയുമാണ്.

 

 

---- facebook comment plugin here -----

Latest