Connect with us

Business

റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച് സ്വര്‍ണവില

കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വര്‍ണത്തിന് 1320 രൂപയാണ് കൂടിയത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് വിലയിലേക്ക് ഉയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വര്‍ണത്തിന് 1320 രൂപയാണ് കൂടിയത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 45280 രൂപയാണ്. ഇസ്‌റാഈല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4698 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

---- facebook comment plugin here -----

Latest