Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് അഭിമുഖീകരിക്കുന്നത്. അതാണ് സ്വര്‍ണവില കൂടാനുള്ള പ്രധാനകാരണം.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 48,480 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 6060 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5030 രൂപയായി. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് അഭിമുഖീകരിക്കുന്നത്. അതാണ് സ്വര്‍ണവില കൂടാനുള്ള പ്രധാനകാരണം.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില് രണ്ട് രൂപ ഉയര്‍ന്ന് 80 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളി വില103 രൂപയാണ്.

 

 

 

 

---- facebook comment plugin here -----

Latest