Connect with us

democratic azad party

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി'യുമായി ജനങ്ങളിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി ‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടന്ന പരിപാടിക്കിടെയാണ് പുതിയ പാര്‍ട്ടി ആസാദ് പ്രഖ്യാപിച്ചത്.

സ്വതന്ത്ര നിലപാടുള്ള പാര്‍ട്ടിയാകും തന്റേതെന്ന് ഗുലാം നബി നേരത്തെ പറഞ്ഞിരുന്നു. മറ്റ് പാര്‍ട്ടികളുമായി ലയിക്കുകയോ, സഖ്യമുണ്ടാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുപിടിക്കുക, തദ്ദേശിയര്‍ക്ക് ഭൂമിയും തൊഴിലിലുമുള്ള അവകാശം സംരക്ഷിക്കുക എന്നിവയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചാകും ആസാദിന്റെ പാര്‍ട്ടി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന നിരവധി കശ്മീരി നേതാക്കളും ആസാദിന്റെ പുതിയ പാര്‍ട്ടിയിലുണ്ട്.

 

 

 

Latest