Connect with us

Kerala

ശബരിമലയില്‍ സൗജന്യ വൈഫൈ സേവനം; ഒരാള്‍ക്ക് അര മണിക്കൂര്‍ ഉപയോഗിക്കാം

നെറ്റ്വര്‍ക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തര്‍ക്ക് ആശ്വസം പകരുകയെന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.

Published

|

Last Updated

ശബരിമല| ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാകും സേവനം . ഒരാള്‍ക്ക് പരമാവധി അരമണിക്കൂര്‍ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക.

നെറ്റ്വര്‍ക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തര്‍ക്ക് ആശ്വസം പകരുകയെന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തല്‍, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം – അരവണ കൗണ്ടറുകള്‍, മരാമത്ത് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്‌പോട്ടുകളാകും ഉണ്ടാവുക.

നിലവില്‍ പമ്പ എക്‌സ്‌ചേഞ്ച് മുതല്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യം വളരെ വേഗം ബി.എസ്.എന്‍.എല്ലിന് പൂര്‍ത്തിയാക്കാനാകും. ഉയര്‍ന്ന ഗുണനിലവാരമുള്ള എ.ഡി.എസ്.എല്‍ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളില്‍ സൗജന്യ വൈഫെ സേവനം ബി.എസ്.എന്‍.എല്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

---- facebook comment plugin here -----

Latest