Connect with us

accident

തമിഴ്‌നാട്ടില്‍ കാര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

മൃതദേഹങ്ങള്‍ തിരുവണ്ണാമലൈ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി

Published

|

Last Updated

തിരുവണ്ണാമലൈ | തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് ട്രാക്ടറുമായി കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്ന നാല് പേരും അപകടത്തില്‍ മരിച്ചു. അളകന്‍, പാണ്ഡ്യന്‍, പ്രകാശ്, ചിരഞ്ജീവി എന്നിവരാണ് മരിച്ചത്. ട്രാക്ടര്‍ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങള്‍ തിരുവണ്ണാമലൈ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest