Connect with us

Kerala

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രസീഡിയം രൂപീകരിച്ചു; ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്നു പറയുന്നത് മറ്റ് ചിലത് ഉദ്ദേശിച്ച്:മന്ത്രി സജി ചെറിയാന്‍

സിനിമ മേഖലയില്‍ നിന്നും അടിക്കടി ഉയര്‍ന്നു വരുന്ന പരാതികള്‍ ആശങ്കയുണ്ടാക്കുന്നതാണ്

Published

|

Last Updated

തിരുവനന്തപുരം |  സിനിമ മേഖലയിലെ പ്രശ്‌നങ്ങല്‍ പഠിക്കാന്‍ പ്രസീഡിയം രൂപീകരിച്ചതായി മന്ത്രി സജി ചെറിയാന്‍. വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി , മധുപാല്‍ , രഞ്ജിത്ത് എന്നിവരടക്കം അടങ്ങിയതാണ് പ്രസീഡിയം. ചലച്ചിത്ര േമേഖലയിലെ ഓരോ സംഘടനകളുമായും ഇവര്‍  ചര്‍ച്ച നടത്തും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഡ്രാഫ്റ്റ് പൂര്‍ണതയിലെത്തിച്ച് നിയമ വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.സിനിമ മേഖലയില്‍ നിന്നും അടിക്കടി ഉയര്‍ന്നു വരുന്ന പരാതികള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഈ മേഖലയില്‍ ്പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷിതത്വ ബോധം ചോദ്യം ചെയ്യപ്പെടുകയാണ്.

നിലവില്‍ നിയമമുണ്ടെങ്കിലും ശക്തമായ നിയമം വേണം. എല്ലാറ്റിനും ഒരു വ്യവസ്ഥയുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമം ആര്‍ക്കും പരാതിയില്ലാതെ നടപ്പിലാക്കും. കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമതന്നെ പറഞ്ഞിട്ടുണ്ട് . റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ചിലര്‍ പറയുന്നത് മറ്റ് ചില കാര്യം ഉദ്ദേശിച്ചാണെന്നും മന്ത്രി പറഞ്ഞു. കമ്മറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചു. ഇനി ശക്തമായ ഒരു നിയമ നിര്‍മാണമാണ് വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

---- facebook comment plugin here -----

Latest