Connect with us

Kerala

പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനെ ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

സ്ഥലത്ത് എത്തിയ പോലീസ് സംഘത്തിന് നേരെ ലഹരിക്ക് അടിമകള്‍ ആയിരുന്ന അഞ്ചംഗസംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു

Published

|

Last Updated

തിരുവല്ല |  തിരുവല്ലയിലെ കടപ്ര പനച്ചിമൂട്ടില്‍ സ്ത്രീയെ ശല്യം ചെയ്യുന്നു എന്ന പരാതിയിന്മേല്‍ അന്വേഷിക്കാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരുക്ക്. സംഭവത്തില്‍ അഞ്ചംഗ സംഘം പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പനച്ചിമൂട്ടില്‍ അരുണാപുരം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ എം അനില്‍ കുമാറിനാണ് പരുക്കേറ്റത്.

സംഭവത്തില്‍ പനച്ചിമൂട്ടില്‍ അരുണാപുരം അരയത്ത് പറമ്പില്‍ ശ്രീനാഥ് (29), കോഴിക്കോട് തോമ്പരമന്നം അറക്കടയില്‍ വീട്ടില്‍ പ്രിന്‍സ് (28), വളഞ്ഞവട്ടം നാമത്തറ വീട്ടില്‍ അലക്‌സ് (30), നിരണം ഐക്കാട്ടുപറമ്പില്‍ റോബിന്‍ (32), നിരണം മഠത്തില്‍ വടക്കേതില്‍ പ്രശാന്ത് (33) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. സംഭവത്തില്‍ പിടിയിലായ ശ്രീനാഥ് നിരന്തരമായി ഉപദ്രവിക്കുന്നതായും അസഭ്യം പറയുന്നതായും കാട്ടി പനച്ചിമൂട് അരുണാപുരം സ്വദേശിനി നല്‍കിയ പരാതി അന്വേഷിക്കാന്‍ എത്തിയ മൂന്നംഗ പോലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. സ്ഥലത്ത് എത്തിയ പോലീസ് സംഘത്തിന് നേരെ ലഹരിക്ക് അടിമകള്‍ ആയിരുന്ന പിടിയിലായ അഞ്ചംഗസംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ എത്തി പ്രതികളെ കീഴ്‌പെടുത്തുകയായിരുന്നു. അക്രമണത്തില്‍ പരുക്കേറ്റ അനില്‍ കുമാര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിടിയിലായ ശ്രീനാഥ്, അലക്‌സ് എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

 

Latest