National
സല്മാന് ഖാന്റെ വീടിന് നേരെ വെടിവെപ്പ് ; പ്രതികള്‍ പിടിയില്‍
ഗുജറാത്തിലെ ബുജില്‍ നിന്നാണ് ഇവരെ മുംബൈ പോലീസ് പിടികൂടിയത്.
മുംബൈ | ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവെപ്പ് നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ വിക്കി സഹാബ് ഗുപ്ത, സാഗര്‍ ശ്രിജോഗേന്ദ്ര പാല് എന്നിവരാണ് പിടിയിലാത്. ഗുജറാത്തിലെ ബുജില്‍ നിന്നാണ് ഇവരെ മുംബൈ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് ബൈക്കില്‍ എത്തിയ സംഘം സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിവെച്ചത്. താരത്തിന്റെ വീടിനു നേരെ പ്രതികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. മുംബൈയിലെ മൗണ്ട് മേരി പള്ളിക്ക് സമീപം പ്രതികള്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ സല്മാന് ഖാന്റെ സുരക്ഷക്കായി കൂടുതല്‍ പേരെ പോലീസ് ഏര്‍പ്പെടുത്തി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അറിയിക്കാനും പോലീസ് നിര്‍ദേശിച്ചു.