Connect with us

Nipah virus

നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാവിന് ധനസഹായം അനുവദിച്ചു

അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | നിപ്പ രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പി ടി എ റഹിം എം എല്‍ എ അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവായതായി.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ സ്വദേശിയായ 12 വയസ്സുകരനായിരുന്നു നിപ്പ രോഗ ബാധിതനായി മരണപ്പെട്ടത്. ആശുപത്രി ചെലവിനത്തില്‍ വന്ന തുക അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എം എല്‍ എ മുഖേന നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സഹായം അനുവദിച്ച് ഉത്തരവായിട്ടുള്ളത്.

അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest