Connect with us

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബെന്ന് വ്യാജ സന്ദേശം; പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

ശനിയാഴ്ച രാത്രി 9ന് ശേഷമാണ് തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ സെല്ലിലേക്കു ഫോണ്‍ സന്ദേശമെത്തിയത്

Published

|

Last Updated

തൃശൂര്‍| ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം ഏറെ നേരം പരിഭ്രാന്തി പരത്തി.എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി 9ന് ശേഷമാണ് തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ സെല്ലിലേക്കു ഫോണ്‍ സന്ദേശമെത്തിയത്.

ഉടന്‍ പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിക്കുകയായിരുന്നു
കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നേരത്തേ തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസുള്ള ഗുരുവായൂര്‍ നെന്മിനിയില്‍ താമസിക്കുന്ന സജീവന്‍ കോഴിപ്പറമ്പില്‍ എന്നയാളാണ് ഫോണ്‍ ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്.