Connect with us

covid third wave

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധര്‍

രാജ്യത്തെ ഒമിക്രോണ്‍ കേസുകളിൽ 75 ശതമാനവും മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളിലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ്- 19ന്റെ മൂന്നാം തംരംഗം ആരംഭിച്ചെന്ന് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു. വന്‍നഗരങ്ങളില്‍ കൊവിഡ് പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നത് ഇതിന് തെളിവാണ്. മാത്രമല്ല, ഇവിടങ്ങളില്‍ ഒമിക്രോണും വര്‍ധിക്കുന്നുണ്ട്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളിൽ 75 ശതമാനവും മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളിലാണ്. ഡിസംബര്‍ ആദ്യ വാരത്തിലാണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച രാജ്യത്ത് തിരിച്ചറിഞ്ഞ കൊവിഡ് വകഭേദങ്ങളില്‍ 12 ശതമാനവും കൊവിഡ് ആയിരുന്നു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഒമിക്രോണില്‍ 28 ശതമാനവും വര്‍ധനയുണ്ടായതായും അറോറ പറഞ്ഞു.