Connect with us

International

ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ രാജി വയ്ക്കും

Published

|

Last Updated

വാഷിങ്ടണ്‍ |  ട്വിറ്റര്‍ സിഇഒ സ്ഥാനം രാജി വെക്കുമെന്ന് ഇലോണ്‍ മസ്‌ക്. ഇന്ന് പുലര്‍ച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ രാജി വയ്ക്കും. അതിന് ശേഷം സോഫ്റ്റ്വെയര്‍, സര്‍വര്‍ ടീമിന്റെ പ്രവര്‍ത്തനത്തിന് മാത്രം നേതൃത്വം നല്‍കും’- ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ചെയ്തു

നേരത്തെ, താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റര്‍ പോളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കമ്പനിക്കായി മറ്റൊരു സിഇഒയെ ഇലോണ്‍ മസ്‌ക് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വറ്ററിലൂടെയുള്ള രാജി പ്രഖ്യാപനം. ട്വിറ്ററിലെ നൂറിലധികം മുന്‍ ജീവനക്കാര്‍ മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നീക്കം.