Kerala
എല്‍ദോസ് കുന്നപ്പിള്ളിയെ ഇന്നും ചോദ്യം ചെയ്യും; ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയിലേക്ക്
അതേ സമയം പരാതിക്കാരി ഇന്ന് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കും
മൂവാറ്റുപുഴ | അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയെ അന്വേഷണം സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം എം എല്‍ എയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതുവരെ 17 മണിക്കൂറോളം എല്‍ദോസിനെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യംചെയ്യല്‍ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
ഇതിനിടെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. എം എല്‍ എക്കെതിരെ വധശ്രമത്തിന് തെളിവുണ്ടായിട്ടും കീഴ്ക്കോടതി പരിഗണിച്ചില്ലെന്നതാണ് പ്രോസിക്യൂഷന് വാദം.
അതേ സമയം പരാതിക്കാരി ഇന്ന് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കും. അഭിഭാഷകന്റെ ഓഫീസിലിട്ട് മര്‍ദിച്ചത് ഉള്‍പ്പെടെയുള്ള പരാതിയില്‍ എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പോലീസ് ഇന്നലെ കേസെടുത്തിരുന്നു.