Connect with us

National

ഉത്തരാഖണ്ഡില്‍ ഭൂചലനം; 48 മണിക്കൂറിനുള്ളില്‍ രണ്ടാം തവണ

പുലര്‍ച്ചെ 3.49 ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

Published

|

Last Updated

ഡെറാഡൂണ്‍|ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. പുലര്‍ച്ചെ 3.49 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഭൂചലനമാണിത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച പിത്തോര്‍ഗഢില്‍ ഉണ്ടായത്.

ചൊവ്വാഴ്ച നേപ്പാളിലും തുടര്‍ച്ചയായി നാല് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ തീര്‍ഥാടന നഗരമായ ജോഷിമഠില്‍ നിന്ന് 206 കിലോമീറ്റര്‍ തെക്കുകിഴക്കും ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവില്‍ നിന്ന് 284 കിലോമീറ്റര്‍ വടക്കുമായാണ് ഏറ്റവും ശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പിന്നാലെ ഡല്‍ഹി എന്‍സിആര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഈ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

 

 

Latest