National
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം
കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഷിംല | ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. ചംമ്പ ടൗണില്‍
വ്യാഴാഴ്ച വൈകിട്ട് 9.34 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
റിക്ടര്‍ സ്‌കൈലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. ചംമ്പയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.







