Connect with us

Kerala

ജപ്തി നടപടിക്കിടെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

വെള്ളിയാഴ്ച ഉച്ചക്കാണ് ഷീബ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്

Published

|

Last Updated

നെടുങ്കണ്ടം | നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശി ഷീബയാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഷീബ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോടതി വിധിയെ തുടര്‍ന്ന് ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ജീവനക്കാര്‍ വീട്ടില്‍ ജപ്തി നടപടിക്കായി എത്തിയപ്പോഴാണ് ഷീബ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് ഗുരുതരപരുക്കുകളോടെ ഷീബയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജപ്തി നടപടി നിര്‍ത്തി മടങ്ങിപ്പോകുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest