Connect with us

Kerala

എറണാകുളത്ത് മസാജ് സെന്ററില്‍ നിന്ന് രാസലഹരി പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

എറണാകുളം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് എംഡിഎംഎ വിഭാഗത്തില്‍പ്പെടുന്ന രാസലഹരി പിടികൂടിയത്.

Published

|

Last Updated

കൊച്ചി| എറണാകുളത്തെ മസാജ് സെന്ററില്‍ നിന്ന് രാസലഹരി പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി പച്ചാളം ആയുര്‍വേദ മന മസാജ് പാര്‍ലറില്‍ നിന്ന് 50 ഗ്രാം ഗോള്‍ഡന്‍ മെത്താണ് പിടികൂടിയത്. എറണാകുളം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് എംഡിഎംഎ വിഭാഗത്തില്‍പ്പെടുന്ന രാസലഹരി പിടികൂടിയത്.

കണ്ണൂര്‍ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജൂദീന്‍ എന്നിവരാണ് അറസ്റ്റിലായത്. സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ എംഡിഎംഎ ഒളിപ്പിച്ചു വില്‍പ്പന നടത്തുന്നവരാണ് ഇവര്‍.

 

 

 

---- facebook comment plugin here -----

Latest