Connect with us

Kerala

ഡോ. സിദ്ദീഖ് അഹ്മദിന് നാളെ മര്‍കസില്‍ സ്വീകരണം

ഡോ. സിദ്ദീഖ് അഹ്മദിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മര്‍കസിന്റെ ആദരം ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിക്കും.

Published

|

Last Updated

കോഴിക്കോട് | പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹ്മദിന് കോഴിക്കോട് മര്‍കസില്‍ സെപ്തംബര്‍ അഞ്ചിന് തിങ്കളാഴ്ച സ്വീകരണം നല്‍കും. നിരവധി സംരംഭങ്ങള്‍ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സിദ്ദീഖ് അഹ്മദ് ഇതാദ്യമായാണ് മര്‍കസ് സന്ദര്‍ശിക്കുന്നത്. വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഭാഗമാവുകയും അവരുടെ ചിന്തകള്‍ മര്‍കസ് നേതൃത്വവുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. മര്‍കസിന്റെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന സന്ദര്‍ഭമായാണ് ഡോ. സിദ്ദീഖ് അഹ്മദിന്റെ സന്ദര്‍ശനത്തെയും മര്‍കസ് കാണുന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി സന്ദര്‍ശനത്തിനിടെ അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വിദ്യാഭ്യാസ-വാണിജ്യ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൗണ്‍ഷിപ്പായി മാറിക്കൊണ്ടിരിക്കുന്ന മര്‍കസ് നോളജ് സിറ്റിയും അദ്ദേഹം സന്ദര്‍ശിക്കും. നോളജ് സിറ്റിയിലെ ഓരോ പദ്ധതിയുടെയും ഡയറക്ടര്‍മാരുമായി സംവദിക്കുന്ന അദ്ദേഹം തന്റെ ബിസിനസ് അനുഭവങ്ങളും സാമൂഹിക കാഴ്ചപ്പാടും പങ്കുവെക്കും. രാവിലെ 11:30 ന് മര്‍കസ് കേന്ദ്ര കാമ്പസില്‍ നടക്കുന്ന സ്വീകരണ സംഗമത്തില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുക്കും. ഡോ. സിദ്ദീഖ് അഹ്മദിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മര്‍കസിന്റെ ആദരം ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിക്കും. തുടര്‍ന്ന് മര്‍ച്ചന്റ്സ് ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രതിനിധികളുമായും മര്‍കസ് അലുംനി ഭാരവാഹികളുമായും അദ്ദേഹം സംവദിക്കും.

എം കെ രാഘവന്‍ എം പി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കേരള മദ്റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, മലപ്പുറം ഗവ. സ്പിന്നിങ് മില്‍ ചെയര്‍മാന്‍ സി യൂസുഫ് ഹൈദര്‍, കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി എം കോയ മാസ്റ്റര്‍ സ്വീകരണ സംഗമത്തില്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest