Kasargod
ജില്ലാ സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ജൂലൈ 20 മുതൽ 27 വരെ ബദിയടുക്കയിലാണ് ജില്ലാ സാഹിത്യോത്സവ്
ബദിയടുക്ക | 32ാമത് കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ദിവാനി ലോഞ്ച് എന്ന നാമകരണം ചെയ്ത ഓഫീസ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ബഹുജന സംഗമം സയ്യിദ് ബാഹസൻ തങ്ങൾപഞ്ചിക്കലിൻ്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ്
ജില്ലാ പ്രസിഡൻ്റ് റഹീസ് മുഈനി വിഷയാവതരണം നടത്തി.
പരിപാടിയിൽ സി പി എം ബദിയടുക്ക ലോക്കൽ സെക്രട്ടറി ശ്രീകാന്ത്, കോൺഗ്രസ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശാഫി ഗോളിയടുക്ക, സാമൂഹ്യ പ്രവർത്തകൻ
ഹമീദ് കടഞ്ചി, ഗ്രാമപഞ്ചായത്ത് മെമ്പർ ബാലകൃഷ്ണ ഷെട്ടി, മാധ്യമപ്രവർത്തകൻ സുബൈർ ബാപാലിപൊന്നം,എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാർ എന്നിവർ സംസാരിച്ചു.
എസ് എസ് എഫ് ജില്ല സെക്രട്ടറിമാരായ മുർഷിദ് പുളിക്കൂർ, ഫയാസ് പട്ള, മൻഷാദ് അഹ്സനി, ഖാദർ സഖാഫി, ജംഷീദ് ചെടേക്കാൽ, ജുനൈദ് ഹിമമി, അബ്ദുൽ ബാരി സഖാഫി, ഖാദർ ഹാജി കൊല്ല്യം, ഇബ്രാഹിം ദാരിമി ഗുണാജെ, എസ് മുഹമ്മദ് മുസ്ലിയാർ, ബഷീർ സഖാഫി കൊല്ലം, അബ്ദുൽ അസീസ് ഹിമമി, അബ്ദുൽ ഖാദർ അമാനി, റിഷാദ് സഖാഫി വെളിയംകോട്,
കന്യാന സഖാഫി, ശംഷാദ് ഹിമമി, ഫൈസൽ സൈനി, അലവി ഹനീഫി, കെ. എച്ച് അബ്ദുല്ല മാഷ്,
ജഹ്ഫർ ഹിമമി ചർളടുക്ക സംബന്ധിച്ചു.
സ്വാഗത സംഘം കൺവീനർ അബൂബക്കർ ഖാമിൽ സഖാഫി സ്വാഗതവും എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി ബാദുഷ സഖാഫി നന്ദിയും പറഞ്ഞു. ജൂലൈ 20 മുതൽ 27 വരെ ബദിയടുക്കയിലാണ് ജില്ലാ സാഹിത്യോത്സവ്.







