Connect with us

kerala police

പിരിച്ചുവിടൽ: കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരന് കാരണംകാണിക്കൽ നോട്ടീസ്

15 ദിവസത്തിനകം വിശദീകരണം നല്‍കണം.

Published

|

Last Updated

തൊടുപുഴ | ഇടുക്കിയിൽ കടയില്‍ നിന്നു മാങ്ങ മോഷ്ടിച്ചതിനു നടപടി നേരിട്ട എ ആര്‍ ക്യാമ്പിലെ സി പി ഒ. പി വി ശിഹാബിന് കാരണം കാണിക്കൽ നോട്ടീസ്. ഡി ജി പിയുടെ നിര്‍ദേശപ്രകാരം, ഇടുക്കി പോലീസ് സൂപ്രണ്ട് വി യു കുര്യാക്കോസ് ആണ് നോട്ടീസ് നല്‍കിയത്. സേനയിൽ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നതാണ് നോട്ടീസിലെ ആവശ്യം.

കഴിഞ്ഞ സെപ്തംബറില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറി മൊത്തവ്യാപാരസ്ഥാപനത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങയാണ് ഇയാൾ മോഷ്ടിച്ചത്. കടയിലെ നിരീക്ഷണ ക്യാമറയില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. 600 രൂപ വിലമതിക്കുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചെന്ന് കടയുടമ പരാതിയും നല്‍കിയിരുന്നു. തുടർന്ന് സസ്പെൻഷനിലായി.

ഇത് കൂടാതെ ശിഹാബിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടിയുണ്ട്. 15 ദിവസത്തിനകം വിശദീകരണം നല്‍കണം. ഈയടുത്ത് ബലാത്സംഗ കേസിൽ പ്രതിയായ സി ഐ സുനുവിനെ സേനയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Latest