Connect with us

Tajinder Bagga arrest

പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബി ജെ പി നേതാവിന ഡല്‍ഹി പോലീസ് മോചിപ്പിച്ചു

മോചനത്തിന് ഒത്താശ ചെയ്ത് ഹരിയാന; കുരുക്ഷേത്രയില്‍ നടന്നത് നാടകീയ നീക്കങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബി ജെ പി നേതാവ് തജീന്ദര്‍ സിംഗ് ഭഗ്ഗയെ ഹരിയാനയില്‍ നിന്നും ഡല്‍ഹി പോലീസ് മോചിപ്പിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വെച്ച് നടന്നത് മൂന്ന് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ ഇടപെട്ടുള്ള നാടകീയ നീക്കങ്ങള്‍.

അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയതിനും മതവൈരമുണ്ടാക്കാന്‍ ശ്രമിച്ചതിനുമായി പഞ്ചാബിലെ മൊഹോലിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഭഗ്ഗയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പഞ്ചാബ് പോലീസ് ഡല്‍ഹിയിലെത്തി ഭഗ്ഗയെ അറസ്റ്റ് ചെയ്ത ശേഷം റോഡ് മാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മകന്‍ അറസ്റ്റിലായ ഉടന്‍ തജീന്ദര്‍ ഭഗ്ഗയുടെ പതിവ് മകനെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഉടന്‍ കേസെടുത്ത ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി. ഭഗ്ഗയെ കൊണ്ടുപോയ വാഹനത്തെ ഡല്‍ഹി പോലീസ് പിന്തുടര്‍ന്നു.

ഡല്‍ഹി പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുരുക്ഷേത്രയില്‍വെച്ച് പഞ്ചാബ് പോലീസിന്റെ വാഹനത്തെ ഹരിയാന പോലീസ് തടഞ്ഞു. ഡല്‍ഹി പോലീസും സംഭവ സ്ഥലത്ത് എത്തി. എന്നാല്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ഭഗ്ഗയെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. അഞ്ച് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നതായും ഇവര്‍ പറഞ്ഞു.

എന്നാല്‍ ഇത് ചെവികൊള്ളാന്‍ തയ്യാറാകാതിരുന്ന ഡല്‍ഹി പോലീസ് അറസ്റ്റിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തര്‍ക്കിച്ചു. ഭഗ്ഗയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒടുവില്‍ ഹരിയാന പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസ് ഭഗ്ഗയെ മോചിപ്പിക്കുകയായിരുന്നു. ഡല്‍ഹി പോലീസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest