Connect with us

National

ഡല്‍ഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

മെയ് 12 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. മെയ് 12 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.

മദ്യനയ അഴിമതി കേസില്‍ സിസോദിയയെ പ്രതിചേര്‍ത്ത് സിബിഐ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റര്‍ ബുച്ചി ബാബു, അര്‍ജുന്‍ പാണ്ഡ, അമന്‍ദീപ് ധാല്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.

കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസില്‍ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.