Connect with us

National

ഇലക്ട്രിക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ബാറ്ററി പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ നാലുനില റെസിഡൻഷ്യൽ കെട്ടിടത്തിനടുത്ത് ഇലക്ട്രിക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് സാബിദ്(38), സുഫൈദ് (17)എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ രഘുബീര്‍ നഗറിലാണ് അപകടമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് സൂചന. വണ്ടി നിര്‍ത്തിയിട്ടിരുന്ന ഗോഡൗണിലേക്ക് തീപിടര്‍ന്നതായും വിവരമുണ്ട്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആന്വേഷണം ആരംഭിച്ചു.

Content Highlights:
Two people including a minor died after an electric autorickshaw battery exploded in Delhi Raghubir Nagar. The incident occurred around 4 AM due to a suspected short circuit. Fire spread to a nearby godown and police have registered a case to investigate the matter.

 

Latest