Connect with us

Kerala

ഡൽഹി തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി; പ്രതീക്ഷയോടെ ആം ആദ്മിയും ബി ജെ പിയും

ആദ്യ ഫല സൂചന 15 മിനുട്ടിനകം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. 70 സീറ്റുകളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തുടര്‍ ഭരണം പ്രതീക്ഷിച്ച് ആം ആദ്മി പാര്‍ട്ടിയും അട്ടിമറി ജയം പ്രതീക്ഷിച്ച് ബി ജെ പിയും രംഗത്തുണ്ട്. എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യഫല സൂചന 15 മിനുട്ടിനകം ലഭ്യമാകും. 19 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബി ജെ പിക്ക് അനുകൂലമായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലത്തെ തള്ളി ആം ആദ്മി രംഗത്തെത്തിയിരുന്നു. 55 സീറ്റുകളെങ്കിലും നേടി ആം ആദ്മി വീണ്ടും അധികാരത്തലേറുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 5000 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിരുന്നത്.

---- facebook comment plugin here -----

Latest